- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥിരം മത്സരിക്കുന്ന ഞങ്ങളൊക്കെ മാറി പുതിയൊരു സെറ്റപ്പ് വരണം; പുതുതായി വരുന്ന ചെറുപ്പക്കാരെ സ്ഥാനാര്‍ഥിയാക്കണമെന്ന് കെ മുരളീധരന്‍
പുതുതായി വരുന്ന ചെറുപ്പക്കാരെ സ്ഥാനാര്‍ഥിയാക്കണമെന്ന് കെ മുരളീധരന്‍
കോഴിക്കോട്: വയനാട് ലോക്‌സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് സജ്ജമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.
പാലക്കാട് ഉറപ്പായും വിജയിക്കും. ചേലക്കരയില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. പാലക്കാട് വിജയിക്കുമെന്ന കാര്യത്തില്‍ ഒരു ശതമാനം പോലും സംശയമില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തെ പറ്റി പ്രതിപക്ഷ നേതാവ് വിളിച്ച് സംസാരിച്ചിരുന്നു. ഏകദേശ തീരുമാനം അറിയിച്ചു. അത് താന്‍ സ്വാഗതം ചെയ്തുവെന്നും മുരളീധരന്‍ പറഞ്ഞു.
''അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥിരം മത്സരിക്കുന്ന ഞങ്ങളൊക്കെ മാറി പുതിയൊരു സെറ്റപ്പ് വരണം. പുതുതായി വരുന്ന ചെറുപ്പക്കാരെ സ്ഥാനാര്‍ഥിയാക്കണം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരോഗ്യം അനുവദിച്ചാല്‍ മാത്രം തന്നെ പരിഗണിച്ചാല്‍ മതിയെന്ന് നേതൃത്വത്തെ ഇന്ന് അറിയിച്ചു. 2029 വരെ തിരഞ്ഞെടുപ്പിന് അവധി നല്‍കിയിരിക്കുകയാണ്'' മുരളീധരന്‍ പറഞ്ഞു.