- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംരക്ഷണ ഭിത്തി നിര്‍മാണത്തിന് 50,000 രൂപ കൈക്കൂലി വാങ്ങി; മൂവാറ്റുപുഴ മുന്‍ ആര്‍ഡിഒക്ക് ഏഴ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
2016 ലെ കൈക്കൂലി കേസിലാണ് ശിക്ഷ വിധിച്ചത്
സംരക്ഷണ ഭിത്തി നിര്‍മാണത്തിന് 50,000 രൂപ കൈക്കൂലി വാങ്ങി; മൂവാറ്റുപുഴ മുന്‍ ആര്‍ഡിഒക്ക് ഏഴ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതികൊച്ചി : കൈക്കൂലി കേസില്‍ മൂവാറ്റുപുഴ മുന്‍ ആര്‍ഡിഒയ്ക്ക് ഏഴ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മുവാറ്റുപുഴ ആര്‍ഡിഒ ആയിരുന്ന വി.ആര്‍ മോഹനന്‍ പിള്ളയെയാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം മുവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
ഏഴ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ. 2016 ലെ കൈക്കൂലി കേസിലാണ് ശിക്ഷ വിധിച്ചത്. മുവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അഴിമതി നിരോധന വകുപ്പു പ്രകാരം മോഹനന്‍ പിള്ളയെ ശിക്ഷിച്ചത്. ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിയെ മുവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
2016ല്‍ മൂവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിജിലന്‍സ് കോടതി ജഡ്ജി എന്‍.വി.രാജു മുന്‍ ആര്‍ഡിഒയെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എ.സരിത ഹാജരായി.
പാടത്തോടു ചേര്‍ന്നുള്ള വീട്ടുവളപ്പിലെ ഇടിഞ്ഞുവീണ സംരക്ഷണ ഭിത്തി നന്നാക്കുന്നതിന് വീട്ടുടമ സര്‍ക്കാര്‍ സഹായത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ നിര്‍മാണം നിര്‍ത്തി വയ്ക്കാനായിരുന്നു മോഹനന്‍ പിള്ളയുടെ നിര്‍ദേശം. എല്ലാ രേഖകളും ഉണ്ടായിട്ടും 50,000 രൂപ ആര്‍ഡിഒ കൈക്കൂലി ആവശ്യപ്പെട്ടതോടെ വീട്ടുടമ വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുടമ തുക കൈമാറിയതിനു പിന്നാലെ വിജിലന്‍സ് ഒരുക്കിയ കെണിയില്‍ മോഹനന്‍ പിള്ള കുടുങ്ങുകയായിരുന്നു.