മലപ്പുറം: മഹല്ലില്‍ അനൈക്യം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നുള്‍പ്പെടെ ആഹ്വാനംചെയ്തുകൊണ്ട് പാണക്കാട് സയ്യിദുമാര്‍ ഖാസി സ്ഥാനം വഹിക്കുന്ന മഹല്ല് സാരഥികളുടെയും സയ്യിദുമാര്‍ പ്രസിഡണ്ട് പദവിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹികളുടെയും കൂട്ടായ്മയായ ഖാസി ഫൗണ്ടേഷന്‍ മേഖലാ സംഗമങ്ങളുടെ ഒന്നാം ഘട്ടം ഇന്നു മലപ്പുറം പുല്ലരയില്‍ സമാപിച്ചു. മതകാര്യങ്ങളിലെ ഉത്തരവാദിത്ത നിര്‍വഹണത്തിന് ഖാസി ഫൗണ്ടേഷന്‍ വഴിയൊരുക്കുമെന്നും കൃത്യമായ ഉത്തരവാദിത്ത നിര്‍വഹണത്തിന് ഭാരവാഹികള്‍ പൂര്‍ണ്ണ സന്നദ്ധരാവണമെന്നും ഉദ്ഘാടന ഭാഷണത്തില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കേരളീയ മുസ്ലിം സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച പ്രസ്ഥാനമാണ് സമസ്ത കഴിഞ്ഞ കാലങ്ങളില്‍ അതിന് നേതൃത്വം നല്‍കിയത് എന്റെ പിതാവും ജഷ്ട സഹോദരങ്ങളുമാണ് അതെ പാതയില്‍ ഇന്നും ഞങ്ങള്‍ സമസ്തക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഫൗണ്ടേഷന്റെ പ്രവര്‍ത്തന പദ്ധതി സമസ്തയുടെ ആശയയ ആദര്‍ശ പ്രചാരണത്തിന് ആക്കം കൂട്ടാനെ ഉപകരിക്കൂ തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. മഹല്ലില്‍ ഐക്യവും സഹോദര്യവും നിലനിര്‍ത്തനം മറ്റ് ഇതര സമുദായങ്ങളോട് സഹവര്‍ത്തിത്വത്തോടെ പെരുമാറണം അവരുടെ പ്രയാസമകറ്റാനും മഹല്ല് നേതൃത്വം മുന്‍കൈ എടുക്കണം. മഹല്ലില്‍ ചിദ്രതയും അനൈക്യവും ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. തങ്ങള്‍ മഹല്ല് നേതൃത്വത്തെ ഉല്‍ബോധിപ്പിച്ചു.

സംഗമം കാലത്ത് 8.30 ന് പുല്ലാര ശുഹാദാക്കളുടെ മഖാം സിയാറത്തോടുകൂടി ആരംഭിച്ചു. സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ഹൈദര്‍ ഫൈസി പനങ്ങാങ്ങര നേതൃത്വം നല്‍കി. തുടര്‍ന്ന് പതാക ഉയര്‍ത്തല്‍ കര്‍മ്മം സ്വാഗതസംഘം ചെയര്‍മാന്‍ ജബ്ബാര്‍ ഹാജി നിര്‍വഹിച്ചു.ശേഷം നടന്ന മുഹ്യിദ്ദീന്‍ മൗലിദിന് , യൂസുഫ് ഫൈസി മേല്‍മുറി അലി അസ്ഗര്‍ ബാഖവി മുസ്തഫ അസ്ഹരി പുല്ലാര, അലി ഫൈസി പാവണ്ണ , ജലീല്‍ സഖാഫി പുല്ലാര പി.കെ ലത്തീഫ് ഫൈസി എന്നിവരും പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് അബ്ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണയും നേതൃത്വം നല്‍കി. സ്വാഗത സംഘം കണ്‍വീനര്‍ പി എ സലാം സ്വാഗത ഭാഷണം നിര്‍വ്വഹിച്ചു. ജില്ലാ ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

കെ എ റഹ്‌മാന്‍ ഫൈസി കാവനൂര്‍ , അബ്ദുല്‍ വഹാബ് ഹൈത്തമി അബ്ദുറഹ്‌മാന്‍ ദാരിമി അഞ്ചച്ചവിടി ,ടിവി ഇബ്രാഹിം എംഎല്‍എ ,പി ഉബൈദുള്ള എംഎല്‍എ, അഡ്വ യു എ ലത്തീഫ് എംഎല്‍എ, ആബിദ് ഹുസൈന്‍ തങ്ങള്‍ , നിര്‍മാണ്‍ മുഹമ്മദലി ഡോ അബ്ദുറഹ്‌മാന്‍ ഒളവട്ടൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. 'ആത്മീയതയിലൂടെ പ്രതിരോധം ' എന്ന വിഷയത്തില്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂരും 'നമ്മുടെ ഉത്തരവാദിത്വം ' എന്ന വിഷയത്തില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ സാഹിബും പ്രഭാഷണം നടത്തി. ഖാസി ഫൗണ്ടേഷന്‍ സംസ്ഥാന സമിതി രൂപം നല്‍കിയ കര്‍മ്മപദ്ധതി ഫൗണ്ടേഷന്‍ സംസ്ഥാന കണ്‍വീനര്‍ സലീം എടക്കര അവതരിപ്പിച്ചു.

സംഘാടക സമിതി ഭാരവാഹികളായ ജനറല്‍ കണ്‍വീനര്‍ പി മന്‍സൂര്‍ എന്ന കുഞ്ഞിപ്പു പുല്ലാര അഡ്വ. അബ്ദുറഹ്‌മാന്‍ കാരാട്ട് ,കെ ഇസ്മാഈല്‍ മാസ്റ്റര്‍,എന്‍ അബ്ദുല്‍ മജീദ് ദാരിമി ,കെ. പി അബൂബക്കര്‍ ദാരിമി, പി അബ്ബാസ്, റംസാന്‍ മൂസക്കുട്ടി, പി മൂസക്കുട്ടി,ഹംസ ഹാജി മങ്കട, സി എ ച്ച് മുസ്തഫ, ലത്തീഫ് ഫൈസി,യൂസഫ് കൊന്നാല, കുഞ്ഞാന്‍ ആനക്കയം, ഹനീഫ പട്ടിക്കാട്, ഹംസത്ത് പാണ്ടിക്കാട് ഓമാനൂര്‍ അബ്ദുറഹ്‌മാന്‍ മൗലവി നൗഷാദ് മണ്ണിശ്ശേരി ഒ പി കുഞ്ഞാപ്പു ഹാജി എ എം അമ്പൂ ബക്കര്‍ പൂക്കളത്തൂര്‍ മുസ്തഫ തങ്ങള്‍ പാണ്ടിക്കാട് കെ വി എസ് അഹമ്മദ് കോയ തങ്ങള്‍ ഹമീദ് കോയ തങ്ങള്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.

സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി മന്‍സൂര്‍ എന്ന കുഞ്ഞിപ്പു പുല്ലാര നന്ദി പറഞ്ഞു. യൂസുഫ് ഫൈസി,അലി ഫൈസി പാവണ്ണ, അലി അസ്‌കര്‍ ബാഖവി, കെ വി അബ്ദുറഹ്‌മാന്‍ ദാരിമി, ഒ പി കുഞ്ഞാപ്പു ഹാജി, മുസ്തഫ തങ്ങള്‍ പാണ്ടിക്കാട്,അഹമ്മദ് കോയ തങ്ങള്‍,ഹമീദ് കോയ തങ്ങള്‍ പാണ്ടിക്കാട്, അന്‍വര്‍ ബാഖവി ചെറുകുളമ്പ് എന്നിവര്‍ പങ്കെടുത്തു.സംഗമത്തില്‍ മലപ്പുറം,മഞ്ചേരി,മങ്കട,മലപ്പുറം എന്നീ മണ്ഡലങ്ങളിലെ ഫൗണ്ടേഷന്‍ മണ്ഡലം ഭാരവാഹികളെ വേദിയില്‍ പ്രഖ്യാപിച്ചു. വിവിധ മണ്ഡലങ്ങളില്‍ നിന്നായി 1200 പ്രതിനിധികള്‍ പങ്കെടുത്തു.