- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ദിവ്യയെ പിന്തുണച്ച് വനിതാ നേതാക്കള്‍; പ്രതിഷേധക്കാര്‍ ആക്രമിച്ചെന്ന് കൗണ്‍സിലര്‍
ദിവ്യയെ പിന്തുണച്ച് വനിതാ നേതാക്കള്‍
കണ്ണൂര്‍: മജിസ്ട്രേറ്റിന് മുന്നില്‍ പി.പി. ദിവ്യയെ ഹാജരാക്കിയപ്പോള്‍ പ്രതിഷേധിച്ച യൂത്ത് ലീഗ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന ആരോപണവുമായി വനിതാ കൗണ്‍സിലര്‍. തളിപ്പറമ്പ് നഗരസഭാ പ്രതിപക്ഷനേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ സുഭാഗ്യമാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇവരുടെ ചുണ്ടിന് പരിക്കേറ്റു.
മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ദിവ്യയെ കാണാനും മാനസിക പിന്തുണ നല്‍കാനുമാണ് തങ്ങള്‍ എത്തിയതെന്ന് സുഭാഗ്യം പറഞ്ഞു. തങ്ങളെ കരുതിക്കൂട്ടി ആക്രമിച്ചുവെന്നും ദിവ്യയെ കിട്ടാത്തതുകൊണ്ടാണ് തങ്ങളെ ആക്രമിച്ചതെന്നും അവര്‍ ആരോപിച്ചു.
ദിവ്യയെ എത്തിച്ചപ്പോള്‍ യൂത്ത് ലീഗ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ദിവ്യയെ കൊണ്ടുവന്ന പോലീസ് വാഹനം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. വൈദ്യപരിശോധനയ്ക്കുശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ദിവ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ കണ്ണൂര്‍ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റി.