തിരുവനന്തപുരം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വൈക്കം റോഡ് സ്റ്റേഷനില്‍ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. നവംബര്‍ 21 മുതല്‍ 24 വരെ നാല് ദിവസമാണ് ട്രെയിനുകള്‍ക്ക് ഒരു മിനിറ്റ് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

കന്യാകുമാരി- മം?ഗളൂരു പരശുറാം എക്‌സ്പ്രസ്( (ട്രെയിന്‍ നമ്പര്‍ 16650), മം?ഗളൂരു- കന്യാകുമാരി പരശുറാം എക്‌സ്പ്രസ് ( ട്രെയിന്‍ നമ്പര്‍ 16649), ഷൊര്‍ണ്ണൂര്‍- തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ( ട്രെയിന്‍ നമ്പര്‍ 16301), തിരുവന്തപുരം- ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസ് ( ട്രെയിന്‍ നമ്പര്‍16304) എന്നീ ട്രെയിനുകള്‍ക്കാണ് സ്റ്റോപ്പ് അനുവദിച്ചത്.