പരപ്പ: പുലിയംകുളം നെല്ലിയരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ യുവാവിനെയും പ്ലസ്വണ്‍ വിദ്യാര്‍ഥിനിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിയരിയിലെ രാജേഷ് (21), മാലോത്ത് കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ഥിനി എടത്തോട് പയാളത്തെ ലാവണ്യ (17) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ കൂട്ടുകാരിക്കൊപ്പമാണ് ലാവണ്യ പരപ്പയിലെത്തിയത്. അവിടെനിന്ന് തനിച്ച് നെല്ലിയരിയില്‍ രാജേഷിന്റെ വീട്ടിലെത്തി.

തൊട്ടടുത്ത വീട്ടിലേക്കുപോയ ഇരുവരെയും കാണാതെ അന്വേഷിച്ചപ്പോഴാണ് പഴയ വീടിന്റെ ഹുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. രാഘവന്റെയും ജാനകിയുടെയും മകനാണ് രാജേഷ്. സഹോദരങ്ങള്‍: രേഷ്മ, രാധിക, രാഹുല്‍. ലക്ഷ്മിയാണ് ലാവണ്യയുടെ അമ്മ. സഹോദരന്‍: അദ്വൈത്.