- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ മേക്കര്‍ വില്ലേജിന്റെ സി.ഇ.ഒ. തസ്തികയിലേക്ക് അപേക്ഷിക്കാം; അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇല്ലാത്ത ലിങ്ക് വഴി
കൊച്ചിയിലെ മേക്കര്‍ വില്ലേജിന്റെ സി.ഇ.ഒ. തസ്തികയിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കൊച്ചിയിലെ മേക്കര്‍ വില്ലേജിന്റെ സി.ഇ.ഒ. തസ്തികയിലേക്ക് ഇല്ലാത്ത ലിങ്ക് വഴി അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കേരള (ഐ.ഐ.ഐ.ടി.എം.കെ.). അപേക്ഷകര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ 'നോട്ട് ഫൗണ്ട്' എന്ന പേജിലേക്കാണ് എത്തുന്നത്. പ്രശ്‌നം ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. 18-ന് നാലുവരെയാണ് അപേക്ഷിക്കാനുള്ള സമയം.
അപേക്ഷകരുടെ എണ്ണംകുറച്ച് ഇഷ്ടക്കാരെ നിയമിക്കാനുള്ള തന്ത്രമാണോ ഇതെന്ന് സംശയമുയരുന്നുണ്ട്. നിയമനത്തില്‍ വിദ്യാഭ്യാസയോഗ്യതയില്‍ ഇളവുവരുത്തിയതിലും സംശയമുണ്ട്. അടിസ്ഥാനയോഗ്യതയില്‍ എം.ബി.എ. ഉള്‍പ്പെടുത്തിയിട്ടില്ല.
ടെക്നോപാര്‍ക്ക് വെബ്സൈറ്റിലല്ലാതെ മറ്റൊരിടത്തും നിയമന അറിയിപ്പ് വന്നിട്ടില്ല. ഐ.ഐ.ഐ.ടി.എം.കെ.യുടെയോ മേക്കര്‍ വില്ലേജിന്റെയോ വെബ്സൈറ്റില്‍പ്പോലും അറിയിപ്പില്ല.
ഐ.ഐ.ഐ.ടി.എം.കെ.യുടെ കീഴിലുള്ള ഹാര്‍ഡ്വേര്‍ ഇന്‍കുബേഷന്‍ സെന്ററാണ് കൊച്ചി കളമശ്ശേരിയിലെ മേക്കര്‍ വില്ലേജ്. ഇവിടെ സി.ഇ.ഒ. ഇല്ലാതായിട്ട് മാസങ്ങളായി. ഐ.ഐ.ഐ.ടി.എം.കെ.യുടെ അക്കാദമിക വിഭാഗമാണ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയായി മാറിയത്.