കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ അവിവാഹിതരുടെ സംഗമം നടത്തി. കൊച്ചി, ആലപ്പുഴ , വരാപ്പുഴ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. രൂപത ഡയറക്ടര്‍ ഫാ. ആന്റണി കുഴിവേലില്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. കെ എല്‍ സി എ രൂപത പ്രസിഡന്റ് പൈലി ആലുങ്കല്‍ അധ്യക്ഷനായി. ജീസ്സസ് യൂത്ത് കോര്‍ഡിനേറ്റര്‍ ബോണി വലിയപറമ്പില്‍,ചവറ കല്‍ചറല്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍ ജോസഫ് സി. മാത്യു എന്നിവര്‍ ക്ലാസിന് നേതൃത്വം നല്കി . ബാബു കാളിപ്പറമ്പില്‍, ജോബ് പുളിക്കില്‍, ടി.എ. ഡാല്‍ഫില്‍, സാബു കാനക്കാപ്പള്ളി, ഷാജു ആനന്ദശ്ശേരി, സിന്ധു ജസ്റ്റസ്, ഹെന്‍സണ്‍ പോത്തം പള്ളി, വിദ്യ ജോജി , സെബാസ്റ്റിന്‍ കെ.ജെ. എന്നിവര്‍ പ്രസംഗിച്ചു.