പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകന്‍ കുഴഞ്ഞ് വീണ് മരിച്ചു. ആന്ധ്രാപ്രദേശ് വിജയപുരം സ്വദേശി മുരുകാചാരി (40) ആണ് മരിച്ചത്. വൈകിട്ട് നീലിമല ഭാഗത്ത് വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഘത്തിനൊപ്പം പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.