- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവശ്യത്തിന് കിട്ടാനില്ല; ജാതിക്ക വില കുതിച്ചുയരുന്നു
ആവശ്യത്തിന് കിട്ടാനില്ല; ജാതിക്ക വില കുതിച്ചുയരുന്നു
കട്ടപ്പന: വിപണിയില്‍ ജാതിക്ക കുറഞ്ഞതോടെ രണ്ടുമാസത്തിനിടെ വില കുതിച്ചുകയറി. കിലോയ്ക്ക് 250-260 രൂപയായിരുന്ന തൊണ്ടോടുകൂടിയ ജാതിക്ക വില നിലവില്‍ 380-400 രൂപയാണ്.
മുന്‍പ് 400 രൂപയായിരുന്ന പരിപ്പിന്റെ വില 700 രൂപയായി. ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ജാതിക്ക കൂടുതലായി കമ്പോളങ്ങളിലെത്തുന്നത്. മറ്റു സ്ഥലങ്ങളിലെ ജാതിക്കയേക്കാള്‍ വലിപ്പവും തൂക്കവും കൂടുതലുള്ളവയാണ് ഇടുക്കിയില്‍ ലഭിക്കുന്നത്. ആവശ്യക്കാര്‍ കൂടുതലാണ് എന്നതിനാല്‍ ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍നിന്ന് ഗുണമേന്മകൂടിയ ജാതിക്ക ശേഖരിക്കാനായി മൊത്ത വ്യാപാരികള്‍ക്കും താത്പര്യമാണ്.
ഈരാറ്റുപേട്ട കമ്പോളത്തിലേക്കാണ് ഹൈറേഞ്ചില്‍നിന്നുള്ള ജാതിക്ക കൂടുതലും എത്തുന്നത്. ഇത്തവണ ദീപാവലി സീസണില്‍ ഉത്തരേന്ത്യയിലേക്ക് വന്‍തോതില്‍ കയറ്റുമതിചെയ്തിരുന്നു. ഇതോടെ കര്‍ഷകരുടെ കൈവശം സ്റ്റോക്ക് ഇല്ലാതായി. ഇതാണ് വിപണിയിലെത്തുന്ന ജാതിക്കയുടെ അളവ് കുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. നിലവിലെ അവസ്ഥയില്‍ തുടര്‍ന്നാല്‍ വില ഇനിയും ഉയര്‍ന്നേക്കും.