- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്‍മുന്നില്‍ സഹപ്രവര്‍ത്തകനായ പോലീസുകാരന്‍ കുഴഞ്ഞുവീണു; അവഗണിച്ച എസ്.എച്ച്.ഒ.ക്കെതിരേ നടപടി
കണ്‍മുന്നില്‍ സഹപ്രവര്‍ത്തകനായ പോലീസുകാരന്‍ കുഴഞ്ഞുവീണു; അവഗണിച്ച എസ്.എച്ച്.ഒ.ക്കെതിരേ നടപടി
പാവറട്ടി: സഹപ്രവര്‍ത്തകനായ പോലീസുകാരന്‍ കണ്‍മുന്നില്‍ കുഴഞ്ഞുവീണിട്ടും കണ്ടഭാവം നടിക്കാത്തതെ കസേരയില്‍ തന്നെയിരുന്ന എസ്.എച്ച്.ഒ.ക്കെതിരേ നടപടി. പാവറട്ടി പോലീസ്സ്റ്റേഷനിലെ എസ്.എച്ച്.ഒ. കെ.ജി. കൃഷ്ണകുമാറിനെതിരേയാണ് വകുപ്പ് തല നടപടി.
തിങ്കളാഴ്ച ഒരു മണിയോടെ സി.പി.ഒ. ഷെഫീക്കാണ് കുഴഞ്ഞുവീണത്. ഫയലുകള്‍ പരിശോധിക്കാനായി ഷെഫീക്കിനെ എസ്.എച്ച്.ഒ. ക്യാബിനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടയാണ് ഷെഫീക്കിന് ദേഹാസ്വാസ്ഥ്യമുണ്ടായതും പെട്ടെന്ന് കുഴഞ്ഞുവീണതും. എന്നാല്‍ പോലീസുകാരന്‍ വീഴുന്നതു കണ്ട് എസ് എച്ച്.ഒ. കസേരയില്‍നിന്ന് എഴുന്നേല്‍ക്കാനോ എന്തുപറ്റിയെന്ന് അന്വേഷിക്കാനോ തയ്യാറായില്ല. തുടര്‍ന്ന് പുറത്തുനിന്നിരുന്ന എസ്.ഐ. ഉള്‍പ്പെടെയുള്ള പോലീസുകാര്‍ ഓടിയെത്തിയാണ് ഷെഫീക്കിന് പ്രഥമശുശ്രൂഷ നല്‍കിയശേഷം പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. രക്തത്തിലെ ഗ്ലൂക്കോസ്നില കുറഞ്ഞതാണ് ഷെഫീക്ക് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് പറയുന്നു.
ഈ സംഭവങ്ങള്‍ എസ്.എച്ച്.ഒ.യുടെ ക്യാബിനിലെ സി.സി.ടി.വി.ക്യാമറവഴി സിറ്റി പോലീസ് കമ്മിഷണര്‍ നിരീക്ഷിച്ചു. സംഭവത്തെത്തുടര്‍ന്ന് കെ.ജി. കൃഷ്ണകുമാറിനെ ചുമതലകളില്‍നിന്ന് താത്കാലികമായി നീക്കി. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ്സ്റ്റേഷന്‍ എസ്.എച്ച്.ഒ. സി. പ്രേമാനന്ദകൃഷ്ണനാണ് പാവറട്ടി സ്റ്റേഷനിലെ ചുമതല താത്കാലികമായി നല്‍കിയിട്ടുള്ളത്.