പാലക്കാട്: ചിറ്റൂരില്‍ നിയന്ത്രണം വിട്ടെത്തിയ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി ഉറങ്ങിക്കിടന്ന യുവതിക്ക് ദാരുണാന്ത്യം. മൈസൂര്‍ ഹന്‍സൂര്‍ ബി.ആര്‍ വില്ലേജ് സ്വദേശി പാര്‍വതിയാണ് (40) മരിച്ചത്. ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങുകയായിരുന്ന പാര്‍വതിയുടെ ദേഹത്ത് കയറിയിറങ്ങുക ആയിരുന്നു.

ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൃഷ്ണന്‍ (70), ഭാര്യ സാവിത്രി (45), മകന്‍ വിനോദ് (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സാവിത്രയുടെ ചേച്ചിയുടെ മകളാണ് പാര്‍വതി. അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.