- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
450 കോടി രൂപയുടെ കുടിശ്ശിക; ഇ-ടെന്‍ഡറില്‍ നിന്നും വിട്ട് നിന്ന് വിതരണക്കാര്‍: സപ്ലൈകോയില്‍ പ്രതിസന്ധി
450 കോടി രൂപയുടെ കുടിശ്ശിക; ഇ-ടെന്‍ഡറില്‍ നിന്നും വിട്ട് നിന്ന് വിതരണക്കാര്‍: സപ്ലൈകോയില്‍ പ്രതിസന്ധി
ആലപ്പുഴ: സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സപ്ലൈകോ വില്‍പ്പനകേന്ദ്രങ്ങളില്‍ വീണ്ടും ആളൊഴിയുന്നു. ഓണത്തിനു സമൃദ്ധമായതുപോലെ ക്രിസ്മസിനു സാധനങ്ങളുണ്ടാകാനുള്ള സാധ്യത മങ്ങി. 450 കോടി രൂപ കുടിശ്ശികയുള്ളതിനാല്‍ കഴിഞ്ഞദിവസം നടന്ന ഇ-ടെന്‍ഡറില്‍ നിന്ന് ഭൂരിഭാഗം വിതരണക്കാരും വിട്ടുനിന്നതാണു കാരണം.
ഓണത്തിനു മുന്‍പുമുതലുള്ള തുക കുടിശ്ശികയായിരുന്നു. 500 കോടിയിലേറെ രൂപയായിരുന്നു അന്ന് കിട്ടാനുണ്ടായിരുന്നത്. ഓണക്കാല ടെന്‍ഡറില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് വിതരണക്കാര്‍ വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ 225 കോടി രൂപ അനുവദിച്ചിരുന്നു. തുടര്‍ന്നാണ് വിതരണക്കാര്‍ സാധനങ്ങളെത്തിച്ചത്. അന്നനുവദിച്ച 225 കോടിയില്‍ 50 കോടി രൂപ ഇപ്പോഴും നല്‍കാനുണ്ട്.
ഓണത്തിനുള്‍പ്പെടെ വിതരണംചെയ്ത സാധനങ്ങളുടെ കുടിശ്ശികയടക്കമാണിപ്പോള്‍ തുക 450 കോടിയിലെത്തിയത്. പണം കിട്ടാതെ സാധനങ്ങള്‍ നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. ഇതരസംസ്ഥാന വിതരണക്കാരെല്ലാം സപ്ലൈകോയെ പൂര്‍ണമായും കൈവിട്ടു.