- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള തീരത്ത് ഡിസംബര്‍ 4 വരെയും ലക്ഷദ്വീപ് തീരത്ത് ഡിസംബര്‍ 5 വരെയും കര്‍ണ്ണാടക തീരത്ത് ഡിസംബര്‍ 3, 4 തീയതികളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല; മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം ഇങ്ങനെ
തിരുവനന്തപുരം: കേരള തീരത്ത് ഡിസംബര്‍ 4 വരെയും ലക്ഷദ്വീപ് തീരത്ത് ഡിസംബര്‍ 5 വരെയും കര്‍ണ്ണാടക തീരത്ത് ഡിസംബര്‍ 3, 4 തീയതികളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഡിസംബര്‍ 2ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴയ്ക്കുള്ള (24 മണിക്കൂറില്‍ 204.4ാാ യില്‍ കൂടുതല്‍) സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഡിസംബര്‍ 1ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും ഡിസംബര്‍ 2ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള (24 മണിക്കൂറില്‍ 115.6ാാ മുതല്‍ 204.4ാാ വരെ) സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഡിസംബര്‍ 1ന് പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഡിസംബര്‍ 2ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും, ഡിസംബര്‍ 3ന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഡിസംബര്‍ 4ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതി പ്രതീക്ഷിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. കാലാവസ്ഥ പ്രവചനങ്ങള്‍ കേന്ദ്ര കാലവസ്ഥാ നിരീക്ഷണകേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലര്‍ട്ടുകളിലും മാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ പരിശോധിക്കണം.




