- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ചെറുപ്പക്കാരില്‍ എച്ച്.ഐ.വി. രോഗം കൂടുന്നു; പ്രധാന കാരണം മയക്കു മരുന്ന് ഉപയോഗം
സംസ്ഥാനത്ത് ചെറുപ്പക്കാരില്‍ എച്ച്.ഐ.വി. രോഗം കൂടുന്നു; പ്രധാന കാരണം മയക്കു മരുന്ന് ഉപയോഗം
കോഴിക്കോട്: സംസ്ഥാനത്ത് എച്ച്.ഐ.വി. പോസിറ്റീവാകുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നു. 19 മുതല്‍ 25 വയസ്സു വരെയുള്ളവരിലാണ് രോഗം കൂടുന്നത്. സംസ്ഥാനത്ത് വളരെ അധികം കുറഞ്ഞ് നിന്ന രോഗം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ചിരിക്കുന്നു എന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചെറുപ്പക്കാരിലെ മയക്കു മരുന്ന് ഉപയോഗമാണ് രോഗം കൂടാനുള്ള പ്രധാന കാരണം.
2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഇത്തരം കേസുകള്‍ ഇല്ലെന്നുതന്നെ പറയാവുന്ന സ്ഥിതിയില്‍ നിന്നാണ് 2021 മുതല്‍ ആശങ്കപ്പെടുത്തുന്ന പുതിയ കണക്ക്. സംസ്ഥാനത്ത് പരിശോധന കൂടുകയും ആകെ പോസിറ്റീവ് കേസുകള്‍ കുറയുമ്പോഴും ചെറുപ്പക്കാര്‍ക്കിടയില്‍ കൂടുകയാണ്. മയക്കുമരുന്ന് ഉപയോഗത്തിനായി ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെപ്പ് നടത്തുന്നതിനുപുറമേ പലരുമായുമുള്ള ലൈംഗികബന്ധവും കാരണമായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
''ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. മുതലാളിതന്നെയാണ് മയക്കുമരുന്ന് എത്തിച്ചു തരുന്നത്. ഇതുപയോഗിച്ചാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പണിയെടുക്കുമത്രേ''-സംസ്ഥാനത്തെ ഒരു എ.ആര്‍.ടി. കേന്ദ്രത്തിലെത്തിയ ഇതരസംസ്ഥാനത്തൊഴിലാളിയുടെ വാക്കുകള്‍ കൗണ്‍സിലര്‍മാരെപ്പോലും ഞെട്ടിച്ചു.
യുവജനങ്ങള്‍ക്കിടയില്‍ അവബോധം കൂട്ടാനായി എന്‍.എസ്.എസും കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടെന്ന് ബോധവത്കരണ വിഭാഗം ജോയന്റ് ഡയറക്ടര്‍ രശ്മി മാധവന്‍ പറഞ്ഞു.




