- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി പുറത്തിറങ്ങിയപ്പോള്‍ കാല്‍വഴുതി താഴെയുള്ള പാറക്കുഴിയിലേക്ക് വീണ യുവതി മരിച്ചു; സംഭവം പുറം ലോകം അറിയുന്നത് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം
യുവതി കാൽവഴുതി പാറക്കുഴിയിലേക്ക് വീണുമരിച്ചു; പുറംലോകമറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷം
മലപ്പുറം: നെടുങ്കയം ഉള്‍വനത്തില്‍ യുവതി പാറയില്‍ നിന്ന് കാല്‍വഴുതി വീണുമരിച്ചു. കുപ്പ മലയിലെ ഷിബുവിന്റെ ഭാര്യ മാതിയാണ് (27) മരിച്ചത്. ചോലനായ്ക്ക വിഭാഗത്തില്‍പ്പെട്ട യുവതി കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. എന്നാല്‍ തിങ്കളാഴ്ചയാണ് വിവരം പുറത്തറിയുന്നത്.
രാത്രി മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ കാല്‍വഴുതി താഴ്ചയുള്ള പാറക്കുഴിയിലേക്ക് വീണതാണെന്നാണ് കരുതുന്നത്. പൊലീസുകാരോടും വനപാലകരോടും മാതിയുടെ ഭര്‍ത്താവും സഹോദരന് വിജയനുമടക്കമുള്ളവര്‍ മൊഴി നല്‍കിയത് ഇങ്ങനെയാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥ സംഘം കുപ്പമലയിലെത്തിയത്. രണ്ടു മണിക്കൂറോളം കുത്തനെയുള്ള മല കയറിയാല്‍ മാത്രമേ ഇവിടെയെത്താന്‍ സാധിക്കുകയുള്ളൂ. സംഭവം നടന്ന സ്ഥലത്ത് മാതിയുടെ സംസ്ക്കാരം നടത്തിയതായും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.
പൂക്കോട്ടുംപാടം ഇന്‍സ്പെക്ടര്‍ അനൂപിന്റെ നിര്‍ദേശ പ്രകാരം എസ്.ഐ സതീഷ് കുമാറും സംഘവും സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള വനപാലകരുമാണ് ബന്ധുക്കളുടെ മൊഴിയെടുത്ത് പരിശോധന നടത്തിയത്. മക്കള്‍: ശ്രീകല, ശ്രീലക്ഷ്മി, വിധിന്, സുമി.