ചെന്നൈ: നടന്‍ മന്‍സൂര്‍ അലി ഖാന്റെ മകന്‍ അലി ഖാന്‍ തുഗ്ലക്കിനെ ലഹരി വില്‍പന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ആപ്പ് വഴി ലഹരി മരുന്നുകളും കഞ്ചാവും വിറ്റതിനു കഴിഞ്ഞ നവംബര്‍ 4ന് അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അലി ഖാന്‍ തുഗ്ലക്ക് അടക്കം 7 പേര്‍ പിടിയിലായത്.

നേരത്തെ അറസ്റ്റിലായവരുമായി ഇവര്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതായും പണമിടപാട് നടത്തിയതായും പൊലീസ് കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ചോദ്യം ചെയ്യല്‍ ആരംഭിച്ച തിരുമംഗലം പൊലീസ്, നടന്റെ മകന്‍ അടക്കം മുഴുവന്‍ പേരെയും ഇന്നലെ രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു.