- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീറ്ററിട്ട് സവാരി തുടരാന്‍ ആവശ്യപ്പെട്ടു; യാത്രാക്കൂലിയെച്ചൊല്ലി തര്‍ക്കം; യാത്രക്കാരനെ വഴിയിലിറക്കിവിട്ട ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
യാത്രക്കാരനെ വഴിയിലിറക്കിവിട്ട ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
കൊച്ചി: യാത്രാക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യാത്രക്കാരനെ പാതിവഴിയില്‍ ഇറക്കിവിട്ട് കടന്നുകളഞ്ഞ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഡിസംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി ആലുവ അത്താണിയിലേക്ക് ഓട്ടം വിളിച്ച കൊല്ലം ആര്‍.ടി ഓഫിസിലെ അസി.വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയാണ് വഴിയില്‍ ഇറക്കിവിട്ടത്. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം നിരസിക്കുകയും 100 രൂപയുടെ ഓട്ടത്തിന് 180 രൂപ ആവശ്യപ്പെടുകയും ചെയ്ത ഓട്ടോക്കാരനോട് മീറ്ററിട്ട് സവാരി തുടരാന്‍ പറഞ്ഞതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.
ഇതേതുടര്‍ന്ന് എറണാകുളം ആര്‍.ടി ഓഫിസില്‍ വാഹനത്തിന്റെ ഫോട്ടോ സഹിതം പരാതി കൊടുക്കുകയായിരുന്നു. ഹിയറിങ്ങിനിടെ കുറ്റം സമ്മതിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 1700 രൂപ പിഴ ചുമത്തുകയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.
Next Story