- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു; പുരസ്ക്കാരമേറ്റു വാങ്ങി അജയകുമാര്‍ വല്യുഴത്തില്‍
തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2022ലെ ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാര വിതരണം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മികച്ച സംരക്ഷക കര്‍ഷകനുള്ള പുരസ്‌ക്കാരം പത്തനംതിട്ട എഴുമറ്റൂര്‍ അമൃതധാര ഗോശാല ചെയര്‍മാന്‍ അജയകുമാര്‍ വല്യുഴത്തിലിന് മുഖ്യമന്ത്രി സമ്മാനിച്ചു.
പത്തൊമ്പതിലധികം ഇനങ്ങളിലായി ഏതാണ്ട് എഴുന്നൂറോളം പശുക്കളെ സംരക്ഷിച്ചു വരുന്ന അജയകുമാര്‍ നാടന്‍ പശുവധിഷ്ഠിത കാര്‍ഷിക സമ്പ്രദായത്തിന്റെയും പ്രചാരകനാണ്. നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായ അജയകുമാര്‍, അടുത്തിടെ ജീസസിന്റെ രൂപത്തില്‍ കരനെല്‍ കൃഷിയൊരുക്കി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന പുരസ്‌ക്കാര ദാനച്ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തന്‍, ഡോ.രത്തന്‍.യു ഖേല്‍ക്കര്‍, പ്രമോദ് ജി. കൃഷ്ണന്‍, ഡോ.സാബു.എ, ഡോ.എന്‍. അനില്‍കുമാര്‍, ഡോ.വി. ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.