കാസര്‍കോട്: കാസര്‍കോട് കുമ്പളം പച്ചമ്പളത്ത് അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാര്‍ വാഹനം പൂര്‍ണമായും കത്തിനശിച്ചു. പച്ചമ്പളം ഗ്രൗണ്ടിലായിരുന്നു സംഭവം. ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ രജിസ്ട്രേഷന്‍ പോലുമാകാത്ത വാഹനത്തിന്റെ ടയറിന് തീപിടിക്കുകയായിരുന്നു. വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി തീയണച്ചുവെങ്കിലും വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.