- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദ്രോഗബാധയെ തുടര്‍ന്നു ശബരിമലയില്‍ മൂന്ന് തീര്‍ത്ഥാടകര്‍ കുഴഞ്ഞ് വീണ് മരിച്ചു; മൂവരും കുഴഞ്ഞ് വീണത് മല കയറുന്നതിനിടെ
ഹൃദ്രോഗബാധയെ തുടര്‍ന്നു ശബരിമലയില്‍ മൂന്ന് തീര്‍ത്ഥാടകര്‍ കുഴഞ്ഞ് വീണ് മരിച്ചു
ശബരിമല: അയ്യപ്പ സ്വാമിയുടെ ദര്‍ശനത്തിന് എത്തിയ മൂന്ന് തീര്‍ഥാടകര്‍ ഹൃദ്രോഗബാധയെ തുടര്‍ന്നു കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ ചിയ്യാരം ചീരംപാത്ത് വീട്ടില്‍ സി.എം. രാജന്‍ (68), തിരുവനന്തപുരം പോത്തന്‍കോട് കുഞ്ചുവിള വീട്ടില്‍ പ്രകാശ് (58), തമിഴ്‌നാട് വിരുദ നഗര്‍ രാമുദേവന്‍പട്ടി സ്വദേശി ജയവീര പാണ്ഡ്യന്‍ (45) എന്നിവരാണ് മരിച്ചത്. സി.എം. രാജന്‍ പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് മലകയറുന്നതിനിടെ അപ്പാച്ചിമേട് എത്തിയപ്പോഴാണ് ഹൃദ്രോഗ ബാധ ഉണ്ടായത്. ഉടനെ പമ്പ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പോത്തന്‍കോട് കുഞ്ചുവിള വീട്ടില്‍ പ്രകാശന്‍ പമ്പയില്‍ നിന്നു മലകയറിത്തുടങ്ങിയപ്പോഴേക്കും കുഴഞ്ഞുവീണു. പമ്പ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ജയവീര പാണ്ഡ്യന്‍ ചന്ദ്രാനന്ദന്‍ റോഡിലാണ് കുഴഞ്ഞു വീണത്. സന്നിധാനം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൂന്ന് മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുപോയി.