ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും അധികം പ്രളയ ഭീഷണിയും വരള്‍ച്ച ഭീഷണിയും നേരിടുന്ന ജില്ലകളില്‍ ആലപ്പുഴയും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ ഐഐടി ഗുവാഹത്തി, ഐഐടി മണ്ഡി, സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോളിസി എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.

ആലപ്പുഴ ജില്ലയില്‍ പ്രതിവര്‍ഷം 74% പ്രളയത്തിനും 75% വരള്‍ച്ചയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോട്ടയം ജില്ലയില്‍ 73% വരള്‍ച്ച ഭീഷണിയുണ്ട്. രാജ്യത്ത് ഏറ്റവും അധികം വരള്‍ച്ച ഭീഷണിയുള്ള 50 ജില്ലകളില്‍ കേരളത്തില്‍ നിന്ന് ഉള്‍പ്പെട്ടിരിക്കുന്ന 2 ജില്ലകളാണിവ. രാജ്യത്തെ ജില്ലാതല കാലാവസ്ഥാ അപകടസാധ്യത മാപ്പിങ് 2018 മുതലാണ് ആരംഭിച്ചത്.