- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് നിര്‍ധനയായ വീട്ടമ്മയ്ക്ക് കെഎസ്ഇബിയുടെ ഇരുട്ടടി; പണി തീരാത്ത ഒറ്റ മുറി വീട്ടിലെ വൈദ്യുതി ബില്‍ 17,445 രൂപ
കൊല്ലത്ത് നിര്‍ധനയായ വീട്ടമ്മയ്ക്ക് കെഎസ്ഇബിയുടെ ഇരുട്ടടി; ഒറ്റ മുറി വീട്ടിലെ വൈദ്യുതി ബില്‍ 17,445 രൂപ
കൊല്ലം: ഏരൂരില്‍ നിര്‍ധനയായ വീട്ടമ്മയ്ക്ക് കെഎസ്ഇബിയുടെ വക ഷോക്ക് ട്രീറ്റ്‌മെന്റ്. പണി തീരാത്ത കുഞ്ഞ് വീടിന് കഴിഞ്ഞ ദിവസം ലഭിച്ചത് 17,445 രൂപയുടെ വൈദ്യുതി ബില്ല്. ഒരു മുറിയും ഹാളും അടുക്കളയും മാത്രമുള്ള ആധുനിക സജ്ജീകരണങ്ങളില്ലാത്ത വീടിനാണ് ഇത്രയും വലിയ തുക കറന്റ് ബില്ലായി കിട്ടിയത്.
അമ്പിളിയുടെ വീട്ടില്‍ ആകെയുള്ളത് ഒരു ഫ്രിഡ്ജും രണ്ടു ഫാനും അഞ്ച് എല്‍ഇഡി ബള്‍ബുകളും മാത്രമാണ്. കനത്ത തുക ബില്ലായി ലഭിച്ചതോടെ എങ്ങനെ തുക കണ്ടെത്തുമെന്ന ആശങ്കയിലാണ് നിത്യചെലവിന് പോലും വഴിയില്ലാതെ ബുദ്ധിമുട്ടുന്ന വീട്ടമ്മ. സാങ്കേതിക പ്രശ്‌നങ്ങള്‍ സംഭവിച്ചോ എന്ന് പരിശോധിച്ച ശേഷം ബില്‍ കുറച്ചു നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
പത്ത് വര്‍ഷം മുമ്പ് അമ്പിളിയ്ക്ക് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച കുഞ്ഞു വീടാണിത്. കഴിഞ്ഞ തവണ 780 രൂപ വന്ന സ്ഥാനത്താണ് ഇത്തവണ 17,445 രൂപ. ് വന്‍ തുക ബില്ലായി ലഭിച്ചതെന്ന് അമ്പിളി പറയുന്നു. അസുഖ ബാധിതയായ അമ്പിളി വീട്ടുജോലിക്ക് പോയി കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഇത്രയും വലിയ തുക അമ്പിളിക്ക് സ്വപ്‌നം കാണാന്‍ പോലും ആകില്ല.
ബില്ലില്‍ പിഴവുണ്ടെന്നും ഉടന്‍ തിരുത്തല്‍ വരുത്താന്‍ കെഎസ്ഇബി തയ്യാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.വീട്ടിലെ വയറിങ്ങില്‍ പ്രശ്‌നമുണ്ടെന്ന വിശദീകരണമാണ് അഞ്ചല്‍ ഈസ്റ്റ് കെഎസ്ഇബി അധികൃതര്‍ നല്‍കുന്നത്.മീറ്ററിന് തകരാറുണ്ടോ എന്ന് പരിശോധിച്ച ശേഷമേ വൈദ്യുതി ബില്‍ കുറച്ചു നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നും കെഎസ്ഇബി പറയുന്നു.