- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ ലക്ഷദ്വീപ് വിദ്യാര്‍ത്ഥകള്‍ സുരക്ഷിതരല്ല എന്നതിന്റെ വ്യക്തമായ ഉദാഹരണം; ലക്ഷദ്വീപ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം പട്ടികജാതി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ബിജെപി നേതാവ് സിറാജ് കോയ
കവരത്തി: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ലക്ഷദ്വീപ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം അപലപനീയമാണെന്ന് ബിജെപി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി സിറാജ് കോയ. കേരളത്തില്‍ ലക്ഷദ്വീപ് വിദ്യാര്‍ത്ഥകള്‍ സുരക്ഷിതരല്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍കെതിരെ നിയമസഭയില്‍ സംയുക്ത പ്രമേയം പാസാക്കിയ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഈ കാര്യത്തില്‍ മൗനത്തിലാണ്. ഇവരുടെയെല്ലാം കണ്‍മുന്‍പിലുള്ള യൂണിവേഴ്‌സിറ്റി കോളേജിലാണ് കൊടിയ പീഡനവും ജാതി അധിക്ഷേപവും അരങ്ങേറിയത്. കാര്യങ്ങള്‍ ഈ രീതിയിലാണെങ്കില്‍ ദ്വീപു വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനം കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനേകുറിച്ച് ആലോചിക്കേണ്ടിവരുമെന്നും സിറാജ് കോയ പറഞ്ഞു.
Next Story