- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദീപ്തി' ബ്രെയില്‍ സാക്ഷരത പദ്ധതി; പഠനത്തിനൊരുങ്ങി 1514 പേര്‍
'ദീപ്തി' ബ്രെയില്‍ സാക്ഷരത പദ്ധതി; പഠനത്തിനൊരുങ്ങി 1514 പേര്‍
കോട്ടയം: സാക്ഷരത മിഷന്‍ ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ്‌സ് അധ്യാപകഫോറവുമായി ചേര്‍ന്ന് നടപ്പാക്കുന്ന 'ദീപ്തി' ബ്രെയില്‍ സാക്ഷരത പദ്ധതിവഴി പഠിക്കാനൊരുങ്ങി സംസ്ഥാനത്ത് 1514 പേര്‍. സംസ്ഥാനത്താകെ നടത്തിയ സര്‍വേയിലൂടെ നാല്പത് ശതമാനത്തിനുമുകളില്‍ കാഴ്ചവെല്ലുവിളി നേരിടുന്ന ബ്രെയില്‍ സാക്ഷരത ഇല്ലാത്ത 2634 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍നിന്നാണ് 1514 പേര്‍ പഠിക്കാന്‍ മുന്നോട്ടുവന്നത്.
പഠനത്തിനാവശ്യമായ 27 ലൈന്‍ ബ്രെയില്‍ സ്ലേറ്റ് വിത്ത് സ്റ്റെലസ് ഇതുവരെ 400 എണ്ണം മാത്രമാണ് ലഭിച്ചിട്ടുള്ളത്. പഠനസാമഗ്രികളുടെ ലഭ്യതക്കുറവും പഠിതാക്കളെ ക്ലാസിലെത്തിക്കുന്നതിനായി സഹായികളെ കണ്ടെത്തേണ്ടതും, കൂടുതല്‍ ആളുകളെ ഒരേസമയം ക്ലാസില്‍ ഉള്‍ക്കൊള്ളിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന് കേരള സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടര്‍ എ.ജി.ഒലീന പറഞ്ഞു.
'ദീപ്തി' ബ്രെയില്‍ സാക്ഷരത പദ്ധതി, സാക്ഷരത മിഷന്‍, ബ്രെയില്‍ സാക്ഷരത




