- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് കെ തോമസ് എംഎല്‍എ മന്ത്രിയാകാന്‍ സാധ്യതയില്ലെങ്കില്‍ താനെന്തിന് രാജിവെക്കണമെന്ന് എകെ ശശീന്ദ്രന്‍; രാജിയില്ലെന്ന് പരോക്ഷമായി പറഞ്ഞ് വനംമന്ത്രി
തിരുവനന്തപുരം: രാജിവെക്കില്ലെന്ന് പരോക്ഷമായി പറഞ്ഞ് മന്ത്രി എ.കെ. ശശീന്ദ്രന്‍. തോമസ് കെ.തോമസ് എംഎല്‍എ മന്ത്രിയാകാന്‍ സാധ്യതയില്ലെങ്കില്‍ താനെന്തിന് രാജിവെക്കണമെന്ന് എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. രാജിവെച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്നതുപോലെയാകുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
തോമസിനെ മന്ത്രിയാക്കാന്‍ എന്തുനിലപാടാണോ സ്വീകരിക്കേണ്ടത് ആ നിലപാട് സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണെന്ന് കേരളസമൂഹത്തേയും പാര്‍ട്ടിപ്രവര്‍ത്തകരേയും നേതൃത്വത്തേയും മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തനിക്കൊരു പിടിവാശിയുമില്ല. വിഷയം എന്‍സിപി ദേശീയനേതൃത്വം ആദ്യം ചര്‍ച്ച ചെയ്ത ഘട്ടത്തില്‍ പറഞ്ഞകാര്യമാണ്. തോമസ് കെ. തോമസ് മന്ത്രിയാകാന്‍ വേണ്ടി മാറാന്‍ ഞാന്‍ തയ്യാറാണ് എന്നത്. എന്നാല്‍ അതിനുസാധ്യതയില്ലെങ്കില്‍ എന്താണ്, ആര്‍ക്കാണ് പ്രയോജനം? ഞാന്‍ രാജി വെച്ചാല്‍ അതിനര്‍ഥം മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിഷേധിക്കുന്നു എന്നാണ്. മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ പ്രതിഷേധിക്കുന്ന ഒരു രാഷ്ട്രീയ തീരുമാനത്തിലേക്ക് പോകുന്നതിനോട് എനിക്ക് താല്‍പര്യമില്ല, ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ചൊവ്വാഴ്ച രാത്രി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയിലെത്തി തോമസ് കെ. തോമസും പി.സി. ചാക്കോയും പ്രകാശ് കാരാട്ടും കൂട്ടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിമാറ്റം സംബന്ധിച്ച കാര്യങ്ങളായിരുന്നു അനൗദ്യോഗികചര്‍ച്ചയിലുണ്ടായിരുന്നത്. മന്ത്രിമാറ്റത്തിന് ശശീന്ദ്രന്‍ വഴങ്ങാത്തതില്‍ സംസ്ഥാനനേതൃത്വത്തിനുള്ള അതൃപ്തി പവാറിനെ ധരിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.




