കണ്ണൂര്‍: കണ്ണൂര്‍ പിലാത്തറയില്‍ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കുളപ്പുറം സ്വദേശി ആദിത്താണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. എതിര്‍ദിശയില്‍ വന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം. ആദിത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിക്കപ് വാന്‍ ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.