- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനില്‍ തൂങ്ങിക്കിടന്ന് രണ്ട് യുവാക്കള്‍; ഇരുവരുടേയും മുടിക്ക് കുത്തിപ്പിടിച്ചു വലിച്ച് ജീവിതത്തിലേക്ക് തിരികെ കയറ്റി ശ്രീവിദ്യ
ട്രെയിനില്‍ തൂങ്ങിക്കിടന്ന് രണ്ട് യുവാക്കള്‍; ഇരുവരുടേയും മുടിക്ക് കുത്തിപ്പിടിച്ചു വലിച്ച് ജീവിതത്തിലേക്ക് തിരികെ കയറ്റി ശ്രീവിദ്യ
കുമരകം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറാനാവാതെ തൂങ്ങിക്കിടന്ന രണ്ട് യുവാക്കളെ സ്വന്തം ജീവന്‍ പോലും പണയം വെച്ച് രക്ഷിച്ച് വീട്ടമ്മ. തിരുവാര്‍പ്പ് ഐശ്വര്യയില്‍ ശ്രീവിദ്യ എം. മണിയനാണ് (42) സ്വയ രക്ഷ പോലും മറന്ന് അതിഥി തൊഴിലാളികളായ രണ്ട് യുവാക്കളെ ജീവിതത്തിലേക്ക് തിരികെ കയറ്റിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട് നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.
അതിഥിത്തൊഴിലാളികളായ രണ്ട് യുവാക്കള്‍ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവേ കയറാന്‍ കഴിയാതെ ട്രെയിനില്‍ തൂങ്ങിക്കിടക്കുന്നു. ട്രെയിനിന്റെ വേഗം കൂടിവരികയും ചെയ്യുന്നു. ട്രെയിന്‍ നീലേശ്വരം സ്റ്റേഷനില്‍ എത്തിയ ശേഷം പുറപ്പെടുന്ന സമയത്താണ് ഈ സംഭവം ശ്രീവിദ്യയുടെ ശ്രദ്ധയില്‍പ്പെടുന്നത്. എന്തു ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം പകച്ചു പോയെങ്കിലും ധൈര്യം സംഭരിച്ചു ട്രെയിനിന്റെ ചവിട്ടുപടിയില്‍ തൂങ്ങിക്കിടന്ന യുവാവിന്റെ തലമുടിക്കുത്തില്‍ പിടിച്ചു. എന്തും വരട്ടെ എന്നു കരുതി ശക്തി സംഭരിച്ച് ഈ യുവാവിനെ വലിച്ചു ട്രെയിനില്‍ കയറ്റി. വാതിലിന്റെ കൈവരിയില്‍ പിടിച്ചു കിടന്ന അടുത്ത യുവാവിനെയും ട്രെയിനിലേക്കു കയറ്റി രക്ഷപ്പെടുത്തി.
മുടിക്കുത്തിനു പിടിച്ചതാണു രക്ഷയായതെന്നു ശ്രീവിദ്യ കരുതുന്നു. സംഭവം അറിഞ്ഞു റെയില്‍വേ പൊലീസ് ഉടന്‍ സ്ഥലത്തെത്തുകയും യുവാക്കളെ 2 പേരെയും കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. അതിനാല്‍ ഇവരുടെ പേരും മറ്റു വിവരങ്ങളും ശ്രീവിദ്യയ്ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എന്തായാലും രണ്ടു ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ശ്രീവിദ്യ,
എല്‍ഐസി ഏജന്റായ ശ്രീവിദ്യ തൊഴിലവകാശം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മറ്റു സംഘാംഗങ്ങള്‍ക്കൊപ്പം ഡല്‍ഹിയില്‍ സമരത്തിനു പോകുമ്പോഴാണ് ഈ സംഭവം. ട്രെയിനിലെ ടോയ്ലറ്റില്‍ പോകുന്നതിനായി നടന്നുപോകുമ്പോഴാണു ശ്രീവിദ്യ ആ കാഴ്ച കാണുന്നത്. ഉടനടി സ്വന്തം ജീവന്‍ പോലും മറന്ന് ഇരുവരേയും രക്ഷിക്കുക ആയിരുന്നു.
സംഭവമറിഞ്ഞ് സമരത്തിനെത്തിയ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ശ്രീവിദ്യയെ അഭിനന്ദിച്ചു. 23 വര്‍ഷമായി എല്‍ഐസി ഏജന്റായി ജോലി ചെയ്യുകയാണു ശ്രീവിദ്യ. ശിവന്‍പിള്ളയാണു ഭര്‍ത്താവ്. മക്കള്‍: ആദി ശബരിനാഥ്, ആരുഷ് കൃഷ്ണ.