- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ഒരു താത്പര്യവുമില്ല; പുനരധിവാസത്തിനായി തയാറാക്കിയിരിക്കുന്ന പട്ടിക അബദ്ധപട്ടിക; ഈ ജോലി എല്‍പി സ്‌കൂളിലെ കുട്ടികളെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഇതിനെക്കാള്‍ നല്ലതായി ചെയ്യുമായിരുന്നുവെന്നും സതീശന്‍
തിരുവനന്തപുരം: വയനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ഒരു താത്പര്യവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പുനരധിവാസത്തിനായി തയാറാക്കിയിരിക്കുന്ന പട്ടിക അബദ്ധപട്ടികയാണ്.
ഈ ജോലി എല്‍പി സ്‌കൂളിലെ കുട്ടികളെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഇതിനെക്കാള്‍ നല്ലതായി ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാലു മന്ത്രിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവര്‍ നാലുപേരും ഒരുമിച്ച് ഇതുവരെ വയനാട് സന്ദര്‍ശിച്ചിട്ടില്ല. മുണ്ടക്കൈ - ചൂരല്‍മലയിലെ പുനരധിവാസം അടിയന്തരമായി നടപ്പിലാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
Next Story