കാസര്‍ഗോഡ്: വിവാഹ പന്തല്‍ അഴിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തളങ്കര തെരുവത്ത് നടന്ന ദാരുണ സംഭവത്തില്‍ കര്‍ണാടക സ്വദേശി പ്രമോദ് രാമണ്ണ (30) ആണ് മരിച്ചത്.

പന്തലിന്റെ ഇരുമ്പ് തൂണ്‍ അഴിച്ചു മാറ്റുന്നതിനിടെ സമീപത്തെ വൈദ്യതി കമ്പിയില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.