- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛര്‍ദിക്കാനായി തല പുറത്തേക്ക് ഇട്ടപ്പോള്‍ ബോധക്ഷയമുണ്ടായി റോഡിലേക്ക് വീണു; തലയ്ക്കേറ്റത് ഗുരുതരമായ പരിക്ക്: ഭര്‍ത്താവ് ഓടിച്ച ഓട്ടോയില്‍ നിന്നും തെറിച്ചു വീണ യുവതി മരിച്ചു
ഭര്‍ത്താവ് ഓടിച്ച ഓട്ടോയില്‍ നിന്നും തെറിച്ചു വീണ യുവതി മരിച്ചു
നെടുങ്കണ്ടം: ഭര്‍ത്താവ് ഓടിച്ച ഓട്ടോയില്‍ നിന്നും തെറിച്ചു വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു. നെടുങ്കണ്ടം ഇലവുംതടത്തില്‍ സുല്‍ഫത്ത് നിജാസ് (32) ആണു മരിച്ചത്. ഭര്‍ത്താവ് നിജാസിന്റെ ഓട്ടോയില്‍ ആശുപത്രിയിലേക്കു പോകുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കിഴക്കേകവലയിലെത്തിയപ്പോള്‍ ഛര്‍ദിക്കാനായി തല പുറത്തേക്ക് ഇടുകയും ബോധക്ഷയമുണ്ടായി റോഡിലേക്കു വീഴുകയുമായിരുന്നു.
വീഴ്ചയില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സുല്‍ഫത്തിനെ നെടുങ്കണ്ടം താലൂക്കാശുപത്രിയിലും തുടര്‍ന്നു കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. കബറടക്കം നടത്തി. മക്കള്‍: അല്‍ഫാബിത്ത്, അല്‍ഷിഫ.
Next Story