- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല മകരവിളക്ക്: തീര്‍ഥാടക തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ്
തീര്‍ഥാടക തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല: മകരവിളക്കിനോട് അനുബന്ധിച്ച ശബരിമലയിലെ തീര്‍ഥാടക തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. ഹൈകോടതിയുടെ നിര്‍ദ്ദേശം പരിഗണിച്ചും പൊലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകളുമായുള്ള കൂടിയാലോചനക്ക് ശേഷവുമാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 9 മുതല്‍ വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് 50000 ആയും തത്സമയ ബുക്കിങ് 5000 ആയും നിജപ്പെടുത്തും. ജനുവരി 13ന് 50000 ആയും മകരവിളക്ക് ദിവസമായ ജനുവരി 14ന് 40000 ആയും മകരവിളക്ക് കഴിഞ്ഞ് അടുത്ത ദിവസമായ 15ന് 60000 ആയും നിയന്ത്രിച്ചിട്ടുണ്ട്. ജനുവരി 9 മുതല്‍ തത്സമയ ബുക്കിങ് സംവിധാനം നിലക്കലിലേക്ക് മാറ്റും. ദര്‍ശനം നടത്തി തിരിച്ചിറങ്ങുന്നവരും ബുക്കിങ്ങിന് നില്‍ക്കുന്നവരും ചേര്‍ന്നുള്ള തിരക്ക് ഒഴിവാക്കാനാണ് ഈ ക്രമീകരണമെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
ജനുവരി 10 മുതല്‍ സന്നിധാനത്ത് എത്തുന്ന ഭക്തജനങ്ങള്‍ മലയിറങ്ങാതെ മകരവിളക്ക് ദര്‍ശിക്കുന്നതിന് സന്നിധാനത്ത് തങ്ങാന്‍ സാധ്യതയുണ്ട്. മകരവിളക്ക് ദര്‍ശിച്ച ശേഷം ഇവര്‍ കൂട്ടത്തോടെ പമ്പയിലേക്ക് എത്താനും സാധ്യതയുണ്ട്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് വരുന്ന അയ്യപ്പഭക്തരും മലയിറങ്ങുന്നവരും ചേര്‍ന്ന് തിരക്ക് രൂക്ഷമാകാതിരിക്കാന്‍ ജനുവരി 15 മുതല്‍ ഉച്ചതിരിഞ്ഞ് 3 മുതല്‍ വൈകുന്നേരം 5 വരെയുള്ള സ്ലോട്ടുകളില്‍ ബുക്ക് ചെയ്ത അയ്യപ്പഭക്തര്‍ വൈകുന്നേരം 6ന് ശേഷം എത്തണം.
വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് ഇത് സംബന്ധിച്ച് മെസേജ് നല്‍കിയിട്ടുണ്ട്. തത്സമയ ബുക്കിങ് 15 മുതല്‍ 11 മണിക്ക് ശേഷമേ ഉണ്ടാകൂ എന്നും സുരക്ഷിതവും സുഗമവുമായ അയ്യപ്പദര്‍ശനം എല്ലാവര്‍ക്കും സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.