- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
11-ാം നിലയിലെ ഫ്‌ലാറ്റില്‍ ആഭരണങ്ങള്‍ അഴിച്ചു വച്ചു; ചാടി മരിച്ചത് വിഷാദ രോഗ ചികില്‍സയിലായിരുന്ന 71കാരി; ആലുവയിലേത് ആത്മഹത്യെന്ന നിഗമനത്തില്‍ പോലീസ്
ആലുവ: ബഹുനില ഫ്‌ലാറ്റില്‍ നിന്ന് വീണ് വയോധിക മരിച്ചത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ആലുവ ബീവറേജ് ഷോപ്പിന് സമീപമുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്ന ശാന്തമണിയമ്മയെന്ന 71 കാരിയാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് ശാന്തമണിയമ്മയെ ഫ്‌ലാറ്റിന്റെ പാര്‍ക്കിംഗ് ഏരിയക്ക് സമീപം വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ കാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
11-ാം നിലയിലെ ഫ്‌ലാറ്റില്‍ ആഭരണങ്ങള്‍ അഴിച്ചു വെച്ചതായി കണ്ടെത്തി. അങ്കമാലിയിലെ സ്‌കൂളില്‍ അധ്യാപികയായ മകള്‍ക്കൊപ്പമായിരുന്നു ശാന്തമണിയമ്മ താമസിച്ചിരുന്നത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Next Story