- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറില്‍ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; സ്കൂള്‍ അധ്യാപകന് അറസ്റ്റില്‍
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറില്‍ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; സ്കൂള്‍ അധ്യാപകന് അറസ്റ്റില്‍
പൂയപ്പള്ളി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തു. ചെറിയവെളിനല്ലൂര്‍ മോട്ടര്‍കുന്ന് കുഴിവിളവീട്ടില്‍ ഷെമീര്‍ (36) ആണ് പോക്‌സോ പ്രകാരം അറസ്റ്റിലായത്. മൈലോട് പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ഉറുദു അധ്യാപകനാണ് പ്രതി. കഴിഞ്ഞയാഴ്ച ട്യൂഷനു പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ പൂയപ്പള്ളിയില്‍ സ്‌കൂളിലെ അധ്യാപകനായ ഷെമീറും സുഹൃത്തും ചേര്‍ന്നു കാറില്‍ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു പരാതി.
പെണ്‍കുട്ടി ട്യൂഷന്‍ സെന്ററില്‍ എത്താത്തതിനെത്തുടര്‍ന്നു ട്യൂഷന്‍ സെന്ററുകാര്‍ വീട്ടില്‍ വിളിച്ച് അന്വേഷിച്ചു. അതോടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിയുന്നത്. പരിഭ്രാന്തരായ വീട്ടുകാര്‍ കുട്ടിയെ കാണാനില്ലെന്ന് പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കി. ഇതോടെ പോലീസ് അന്വേഷണം തുടങ്ങി. സംഭവമറിഞ്ഞ പ്രതികള്‍ കുട്ടിയെ വഴിയില്‍ ഇറക്കിവിട്ടു കാര്‍ ഉപേക്ഷിച്ചു കടന്നു.
പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. കൗണ്‍സിലിങ്ങിലാണ് അധ്യാപകന്റെ ചെയ്തികളെക്കുറിച്ച് പെണ്‍കുട്ടി പറഞ്ഞത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്‍പാകെ ഹാജരാക്കി നടത്തിയ കൗണ്‍സലിങ്ങിലാണു കുട്ടി മൊഴി നല്‍കിയത്. അന്വേഷണം നടക്കുന്നതിനിടെ ഷെമീര്‍ സ്‌കൂളിലെത്തിയ വിവരമറിഞ്ഞു പൊലീസെത്തി. സ്‌കൂളിന്റെ പിന്‍വശത്തുകൂടി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പല തവണ വിദ്യാര്‍ത്ഥിനിയെ ഷെമീര്‍ ലൈംഗീക താല്‍പര്യത്തോടെ സമീപിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചെന്നുമാണ് പരാതി. അന്വേഷണം നടക്കവേ പ്രതി കഴിഞ്ഞ ദിവസം സ്‌കൂളില്‍ എത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ വിവരം അറിഞ്ഞ പൊലീസ് ഷെമീറിനെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഷെമീറിനെ റിമാന്‍ഡ് ചെയ്തു.