- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 37000 കോടിയിലധികം രൂപ കേരളത്തിന് നല്കി; അത് ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല; ആദിവാസി സമൂഹത്തിന്റെ കൂടി വികസനം ഉറപ്പ് വരുത്തണമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
ആദിവാസി സമൂഹത്തിന്റെ വികസനം ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരം: ആദിവാസി വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 37000 കോടിയിലധികം രൂപ കേരളത്തിന് നല്‍കിയെന്നും അത് ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നാടിന്റെ വികസനം പൂര്‍ണ്ണമാകണമെങ്കില്‍ ആദിവാസി സമൂഹത്തിന്റെയും കൂടി വികസനം ഉറപ്പ് വരുത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ഇരുപതാം വാര്‍ഷിക പരിപാടിയായ ഉത്കര്‍ഷിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2047 ല്‍ സ്വതന്ത്ര ഭാരതത്തിന് 100 വയസ്സാകുന്ന വേളയില്‍ ഭാരതം ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകും എന്നതില്‍ സംശയമില്ല. പ്രധാനമന്ത്രിയുടെ ആപ്തവാക്യമായ സബ്കാ സാത് , സബ്കാ വികാസ് , സബ്കാ പ്രയാസ് എന്നുള്ളത് അന്വര്‍ത്ഥമാകണമെങ്കില്‍ അട്ടപ്പാടി പോലെയുള്ള പ്രദേശങ്ങളിലും വികസനം എത്തണം. ആദിവാസി സമൂഹങ്ങള്‍ക്ക് വികസനത്തില്‍ തുല്യ പങ്ക് ലഭിക്കുന്നതിന് ഏകീകൃതമായ സിവില്‍ നിയമങ്ങള്‍ സഹായകമാകും. അതിനെതിരായുള്ള പ്രചാരണം രാഷ്ട്രീയ ലാക്കോട് കൂടി ഉള്ളതാണ്.
കേന്ദ്ര സര്‍ക്കാര്‍ 37000 കോടിയിലധികം രൂപ ആദിവാസി വികസനത്തിനായി കേരളത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കുവാന്‍ സാധിച്ചത്. ആദിവാസികള്‍ക്ക് ആരോഗ്യപരമായ അവരുടെ പാരമ്പര്യ ഭക്ഷണവും കൃഷിയും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. നഗരങ്ങളിലും മറ്റും ഉള്ള ചെറു ധാന്യങ്ങളുടെ സ്വീകാര്യത ഇന്ന് ചൂഷണം ചെയ്യുന്നത് ബഹുരാഷ്ട്ര കുത്തകകളാണ്. അതിനു പകരം ആദിവാസി ജനതയുടെ ചെറു ധാന്യ കൃഷിയെ പ്രോത്സാഹിപ്പിച്ചാല്‍ അവരുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അത് കാരണമാകും.
സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആദിവാസി സമൂഹത്തിനായി ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഉത്കര്‍ഷുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികള്‍ ഇതിനു വഴിയൊരുക്കും . രാഷ്ട്രമൊട്ടാകെ ആദിവാസി മേഖലകളില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ട്രൈബല്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കേരള സര്‍വകലാശാല വൈസ് ചാന്‍സലറും ഉത്കര്‍ഷ് സംഘാടക സമിതി ചെയര്‍മാനും ആയ ഡോ:മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. പാലിയം ഇന്‍ഡ്യ ചെയര്‍മാന്‍ ഡോക്ടര്‍ എം ആര്‍ രാജ ഗോപാല്‍ മുഖ്യാതിഥി ആയിരുന്നു. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: വി നാരായണന്‍ സ്വാഗതം ആശംസിച്ചു.
ക്സാര്‍പി ലാബ് സിഇഒ ശ്രീകാന്ത് .കെ.അരിമ്മണിതയാ മുഖ്യ പ്രഭാഷണം നടത്തി. , നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍ കുറുപ്പ്, ടാറ്റാ എല്‍ എക്‌സി സംസ്ഥാന മോധാവി, ജിടെക് സ്റ്റേറ്റ് ഹെഡ് ശ്രീകുമാര്‍. വി, യംഗ് ഇന്ത്യന്‍ സ് തിരുവനന്തപുരം ചാപ്ടര്‍ പ്രസിഡന്റ് ശങ്കരി ഉണ്ണിത്താന്‍, ദേശീയ സേവാഭാരതി കേരള ഘടകം പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയ് ഹരി, ഉത്കര്‍ഷ് ജനറല്‍ കണ്‍വീനര്‍ ടി. അബിനു സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.