തിരുവനന്തപുരം : ഒല്ലൂര്‍, പുതുക്കാട് സ്റ്റേഷനുകളില്‍ റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ 18നും 19നും ട്രെയിന്‍ ഗതാഗത നിയന്ത്രണം. ചില ട്രെയിനുകള്‍ ഭാഗികമായും മറ്റുള്ളവ പൂര്‍ണമായും റദ്ദാക്കി. ചിലതിന് നിയന്ത്രണവുമുണ്ടാകും.

18ന് സര്‍വീസ് തുടങ്ങുന്നവ: എഗ്മൂര്‍- ഗുരുവായൂര്‍ ട്രെയിന്‍ (16127) ചാലക്കുടിയില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ - ഗുരുവായൂര്‍ ട്രെയിന്‍ (16342) എറണാകുളത്തും കാരൈക്കല്‍- എറണാകുളം ട്രെയിന്‍ (16187) പാലക്കാടും മധുരൈ- ഗുരുവായൂര്‍ (16327) ട്രെയിന്‍ ആലുവയിലും യാത്ര അവസാനിപ്പിക്കും. ചെന്നൈ സെന്‍ട്രല്‍- ആലപ്പുഴ എക്സ്പ്രസിന് പാലക്കാട് വരെയേ സര്‍വീസുണ്ടാകൂ.

19ന് സര്‍വീസ് തുടങ്ങുന്നവ: എറണാകുളം ജങ്ഷന്‍- കണ്ണൂര്‍ (16305) ഇന്റര്‍സിറ്റി എക്സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മധ്യേ യാത്ര റദ്ദാക്കി തൃശൂരില്‍ നിന്നാകും ആരംഭിക്കുക. ഗുരുവായൂര്‍- തിരുവനന്തപുരം സെന്‍ട്രല്‍ (16341) എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക. എറണാകുളം- കാരൈക്കല്‍ ട്രെയിന്‍ (16188) യാത്ര തിരികെ ആരംഭിക്കുന്നത് പാലക്കാട് നിന്നാകും. ഗുരുവായൂര്‍- മധുരൈ (16328) ട്രെയിന്‍ ആലുവയില്‍ നിന്നാകും തുടങ്ങുക. ആലപ്പുഴ- ചെന്നൈ സെന്‍ട്രല്‍ (22640) എക്സ്പ്രസ് പാലക്കാട് നിന്നാകും സര്‍വീസ് ആരംഭിക്കുക.

18ന് റദ്ദാക്കിയവ: എറണാകുളം - ഷൊര്‍ണൂര്‍ മെമു (66320), എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍ (56318).

19ന് റദ്ദാക്കിയവ: ഷൊര്‍ണൂര്‍- എറണാകുളം മെമു (66319), ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ (56313), എറണാകുളം - കോട്ടയം (56005) പാസഞ്ചര്‍, കോട്ടയം- എറണാകുളം പാസഞ്ചര്‍ (56006).

നിയന്ത്രണമുള്ളവ: ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ (12623) ട്രെയിനിന് രണ്ടു മണിക്കൂര്‍. മംഗള ലക്ഷദ്വീപ് (12618) ഒരു മണിക്കൂര്‍ 50 മിനിറ്റ്. ബംഗളൂരു സിറ്റി- കന്യാകുമാരി എക്സ്പ്രസ് (16526) ഒരു മണിക്കൂര്‍ 40 മിനിറ്റ്. കേരള സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് (12218) ഒരു മണിക്കൂര്‍ 10 മിനിറ്റ്.