- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതി: 21 ന് പത്തനംതിട്ടയിലെ പെരിങ്ങര മുണ്ടപ്പള്ളി കോളനിയില്‍
തിരുവനന്തപുരം: പുതുവത്സരദിനത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതിയുടെ ഈ വര്‍ഷത്തെ പരിപാടികള്‍ 21 ന് നടക്കും. കഴിഞ്ഞ 14 വര്‍ഷമായി പുതു വത്സരദിനം രമേശ് ചെന്നിത്തല ആദിവാസി ഗ്രമങ്ങളില്‍ അവര്‍ക്കൊപ്പമാണ് ആഘോഷിച്ച് വന്നിരുന്നത്. ഇക്കൊല്ലം പത്തനംതിട്ട ജില്ലയിലെ തിരുവല്ല പെരിങ്ങര മുണ്ടപ്പള്ളി ഊരിലാണ് തീരുമാനിച്ചത്. എന്നാല്‍ മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് അത് 21 ( ചെവ്വാഴ്ച )ലേക്ക് മാറ്റുകയായിരുന്നു. ആദിവാസി-പട്ടികജാതി കോളനികളില്‍ അധിവസിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നതിനും , അവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതു മാണ് പദ്ധതിയുടെ ലക്ഷ്യം
രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷനായിരുന്ന കാലത്ത് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും, ഉന്നമനത്തിനുമായാണ് ഗാന്ധിഗ്രാമം പരിപാടി ആരംഭിച്ചത്. ആദ്യതവണ കോളനിവികസനത്തിനായി സര്‍ക്കാരിനെക്കൊണ്ട് ഒരു കോടി രൂപ വീതം അനുവദിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. പിന്നീട് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷനേതാവ് ആയിരുന്നപ്പോഴും പുതുവര്‍ഷം അവര്‍ക്കൊപ്പമാണ് ആഘോഷിച്ചിരുന്നത്. 21 ന് രാവിലെ 9 മണിക്ക് മുണ്ടപ്പള്ളിയില്‍ എത്തുന്ന ചെന്നിത്തല പ്രഭാത ഭക്ഷണത്തിന്നും ഉച്ചഭക്ഷണത്തിനും കോളനിവാസികള്‍ക്കൊപ്പം ഒത്തുചേരും.
അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കും. അതിനുശേഷം ആദിവാസികളുടെ പരമ്പരാഗത കലാപരിപാടികളും ആസ്വദിച്ച ശേഷം മടങ്ങും. 2011 ല്‍ ഗാന്ധിഗ്രാമം പരിപാടി തൃശൂരില്‍ കെ.കരുണാകരന്റെ മണ്ഡലമായ മാളയിലെ കുന്നത്തുകാട് കോളനിയില്‍ നിന്നുമാണ് ആരംഭിച്ചത് . ഗാന്ധിഗ്രാമം പദ്ധതിയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി മാര്‍ച്ച് മാസം എട്ടിന് ദേശീയ തലത്തിലെ ദളിത് നേതാക്കളെ ഉല്‍പ്പെടുത്തി ഏകദിന കോണ്‍ക്‌ളേവ് സംഘടിപ്പിക്കും.