കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷയെയും വനിതാ കൗണ്‍സിലര്‍മാരെയും ആക്രമിച്ചെന്ന് ആരോപിച്ച് അനൂപ് ജേക്കബ് എംഎല്‍എ ഉള്‍പ്പെടെ 50 യുഡിഎഫുകാര്‍ക്കെതിരെ കേസ്. എംഎല്‍എയുടെ നേതൃത്വത്തില്‍ യുഡിഎഫുകാര്‍ നടത്തിയ ആക്രമണത്തില്‍ നഗരസഭാ അധ്യക്ഷ വിജയ ശിവന്‍, സ്ഥിരംസമിതി അധ്യക്ഷ അംബിക രാജേന്ദ്രന്‍, കൗണ്‍സിലര്‍ സുമ വിശ്വംഭരന്‍ എന്നിവര്‍ക്ക് പരിക്കേറ്റെന്നതാണ് യാഥാര്‍ത്ഥ്യം.

ശനി രാവിലെ 10.30ന് നഗരസഭാ ഓഫീസിനുമുന്നിലായിരുന്നു സംഭവം. അധ്യക്ഷയ്ക്കും ഉപാധ്യക്ഷനും എതിരെയുള്ള അവിശ്വാസപ്രമേയ നീക്കം പൊളിയുമെന്ന് മനസ്സിലാക്കിയായിരുന്നു ആക്രമണം. യുഡിഎഫുകാര്‍ വിജയ ശിവന്റെ വയറ്റില്‍ ചവിട്ടി. അംബികാ രാജേന്ദ്രനെയും സുമാ വിശ്വംഭരനെയും ക്രൂരമായി ആക്രമിച്ചു. ആക്രമണത്തിനെതിരെ വിജയ ശിവന്‍ നല്‍കിയ പാരതിയിലാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്.