കോഴിക്കോട്: നരിക്കുനിയില്‍ വച്ച് കാറില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്ന സംഘം വനിതാ എസ്‌ഐയെ കയ്യേറ്റം ചെയ്തു. കാക്കൂര്‍ എസ്‌ഐ വി.ജീഷ്മക്കു നേരെയാണ് നരിക്കുനി പള്ള്യാറ കോട്ടക്കു സമീപത്തു വച്ച് ആക്രമണം ഉണ്ടായത്. പരുക്കേറ്റ എസ്‌ഐ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.