- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥി ബൈക്കപകടത്തില്‍ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവ് പരുക്കുകളോടെ ആശുപത്രിയില്‍
വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥി ബൈക്കപകടത്തില്‍ മരിച്ചു
പരപ്പനങ്ങാടി: വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരികയായിരുന്ന വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു. പുത്തന്‍ പീടിക പാറമ്മല്‍ കുടുക്കേങ്ങില്‍ ഡ്രൈവര്‍ മുഹമ്മദ് മുസ്തഫയുടെ മകന്‍ മുഹമ്മദ് മുഷ്ഫിഖാണ് (19) മരിച്ചത്. അരിയല്ലൂര്‍ മാധവാനന്ദ ഹൈസ്‌കൂളിന് സമീപത്തെ കല്യാണത്തില്‍ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് വരികയായിരുന്നു. സ്‌കൂളിന് അടുത്ത് തന്നെ രാത്രി 8.25ന് ബൈക്ക് വൈദ്യുതി കാലില്‍ ഇടിച്ചാണ് അപകടം. തല്‍ക്ഷണം മരണം സംഭവിച്ചു.
മൃതദേഹം തിരൂരങ്ങാടി ഗവ.താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന യുവാവിനും പരുക്കേറ്റു. മാതാവ്: ഷെരീഫ. സഹോദരന്‍: മുഷറഫ്. കുറ്റിപ്പുറം കെഎംസിടി കോളജ് ഓട്ടോമോബീല്‍ വിഭാഗം വിദ്യാര്‍ഥിയാണ്.
Next Story