- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി മുന്‍ ജഡ്ജിയുടെ 90 ലക്ഷം തട്ടിയ കേസ്; അക്കൗണ്ട് വിവരങ്ങളും എ.ടി.എമ്മുകളുടെ സി.സി.ടി.വി. ദൃശ്യങ്ങളുമടക്കം ബാങ്കുകളില്‍ നിന്നും വിവരം ശേഖരിച്ച് പോലിസ്
ഹൈക്കോടതി മുന്‍ ജഡ്ജിയുടെ 90 ലക്ഷം തട്ടിയ കേസ്, ബാങ്കുകളിൽ നിന്ന് വിവരം തേടി പോലീസ്
കൊച്ചി: ഹൈക്കോടതി മുന്‍ ജഡ്ജിയില്‍നിന്ന് ഓണ്‍ലൈന്‍ ഓഹരിത്തട്ടിപ്പിലൂടെ 90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ബാങ്കുകളില്‍നിന്ന് പോലീസ് വിവരം ശേഖരിക്കുന്നു. അക്കൗണ്ട് വിവരങ്ങളും എ.ടി.എമ്മുകളുടെ സി.സി.ടി.വി. ദൃശ്യങ്ങളുമാണ് ആവശ്യപ്പെട്ടത്. കൂടുതല്‍ പണം പിന്‍വലിച്ചത് ഉത്തരേന്ത്യയിലുള്ള എ.ടി.എമ്മുകളില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചവരുടെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.
സൈബര്‍ ക്രൈം പോലീസ് സഹായത്തോടെ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ജുവനപ്പടി മഹേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ദുബായിയിലും ഉത്തരേന്ത്യയിലുമുള്ള പതിനെട്ടോളം ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്ന് കണ്ടെത്തിയിരുന്നു. പ്രതികള്‍ പണം കൈമാറാന്‍ ഉപയോഗിച്ച വാടക അക്കൗണ്ടുകളാണിതെന്നാണ് സംശയിക്കുന്നത്.
തട്ടിയെടുത്തതില്നിന്ന് 28 ലക്ഷത്തോളം രൂപ പോലീസ് ഇടപെടലില്‍ മരവിപ്പിച്ചിരുന്നു. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ 850 ശതമാനം ലാഭം നല്‍കാമെന്നായിരുന്നു വാഗ്ദാനം. തൃപ്പൂണിത്തുറ എരൂരില്‍ താമസിക്കുന്ന റിട്ട. ജഡ്ജി ശശിധരന് നമ്പ്യാര്‍ക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം.