പനജി: പാരാഗ്‌ളൈഡിങ്ങിനിടെ കയര്‍ പൊട്ടി യുവതിയും പരിശീലകനും മരിച്ചു. കേരി ഗ്രാമത്തിലാണ് സംഭവം. പുണെ സ്വദേശിനി ശിവാനി ഡബാലെ (26), പരിശീലകനും നേപ്പാള്‍ സ്വദേശിയുമായ സുമാല്‍ നേപ്പാളി (25) എന്നിവരാണ് മരിച്ചത്. പാരാഗ്ലൈഡിങ് തുടങ്ങിയയുടനെ കയറുകള്‍ പൊട്ടി മലയിടുക്കില്‍ ചെന്നിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

അഡ്വഞ്ചര്‍ സ്പോര്‍ട്‌സ് എന്ന കമ്പനിയാണ് വടക്കന്‍ ഗോവ ജില്ലയിലെ കേരി പീഠഭൂമിയില്‍ പാരാഗ്ലൈഡിങ് നടത്തിയത്. ടൂറിസം വകുപ്പിന്റെയോ ഗ്രാമപ്പഞ്ചായത്തിന്റെയോ അനുമതി ഇല്ലാതെയാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്ന് പോലിസ് പറഞ്ഞു. കമ്പനി ഉടമ യു.പി. സ്വദേശി ശേഖര്‍ റൈസടയെ പോലീസ് അറസ്റ്റ് ചെയ്തു.