തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസംവിധാനം, ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വാര്‍ഡ് പുനര്‍വിഭജനപ്രക്രിയ, 2025 ല്‍ നടക്കാനുള്ള തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ച്, രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗവര്‍ണറുമായി ആശയവിനിമയം നടത്തി.

2024 ലെ സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന്റെ അവലോകനറിപ്പോര്‍ട്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട്, 2020ലെ പൊതുതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട്, തിരഞ്ഞെടുപ്പ് ഗൈഡ് എന്നിവ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗവര്‍ണര്‍ക്ക് കൈമാറി.