കോട്ടയം: അനധികൃതമായി കടത്തിക്കൊണ്ടുവന്ന 32 ലക്ഷം രൂപ പിടികൂടി. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജി എന്നയാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ നിന്നും ട്രെയിനില്‍ എത്തിയ ഇയാള്‍ കോട്ടയത്തുവച്ച് ബുധനാഴ്ചയാണ് പിടിയിലായത്. ഓച്ചിറയിലെ പത്മിനി ഗോള്‍ഡ് ഷോപ്പിലേയ്ക്ക് കൊണ്ടുപോകുകയാണ് പണം എന്ന മൊഴിയാണ് പ്രതി നല്‍കിയത്.

റെയില്‍വേ പോലീസും എക്സൈസും ആര്‍പിഎഫും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പണം പിടികൂടിയത്. ഇന്‍കംടാക്സ് അധികൃതര്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ എത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി.