തിരുവനന്തപുരം: സ്‌കൂള്‍ പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് മൊബൈല്‍ ഫോണിന് വിലക്ക് . സൈലന്റ് മോഡിലോ സ്വിച്ച് ഓഫ് ചെയ്‌തോ ഫോണ്‍ കൊണ്ടുവരരുതെന്നും അധ്യാകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കി. ഫോണുകള്‍ സ്റ്റാഫ്റൂമുകളില്‍ വച്ച ശേഷമേ പരീക്ഷാ ഹാളിലേക്ക് എത്താവൂ എന്നാണ് നിര്‍ദേശം.

പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് ഉണ്ടെന്ന ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. പരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.