- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണ് അപകടം; തലയ്ക്ക് പരുക്കേറ്റ 17കാരന് ആശുപത്രിയില്‍
കോട്ടയത്ത് പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണ് അപകടം; 17കാരന് ആശുപത്രിയില്‍
കോട്ടയം: ചങ്ങനാശ്ശേരിയില്‍ പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണ് അപകടം. ഈഞ്ഞാലിന് അടിയില്‍ നിന്ന 17കാരന് പരുക്കേറ്റു. ചങ്ങനാശ്ശേരി സ്വദേശി അലന്‍ ബിജുവിന് ആണ് പരുക്കേറ്റത്. അലന്‍ ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് വാതില്‍ അടര്‍ന്നു വീണത്.
തലയ്ക്ക് പരുക്കേറ്റ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. അലന്റെ ആരോഗ്യനില സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല.
Next Story