- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാര്‍ വീണ്ടും അതിശൈത്യത്തിന്റെ പിടിയില്‍; മൂന്നാഴ്ചയ്ക്ക് ശേഷം താപനില വീണ്ടും പൂജ്യം ഡിഗ്രിയില്‍
മൂന്നാര്‍ വീണ്ടും അതിശൈത്യത്തിന്റെ പിടിയില്‍; മൂന്നാഴ്ചയ്ക്ക് ശേഷം താപനില വീണ്ടും പൂജ്യം ഡിഗ്രിയില്‍
മൂന്നാര്‍: ഒരിടവേളയ്ക്കുശേഷം മൂന്നാര്‍ വീണ്ടും അതിശൈത്യത്തിന്റെ പിടിയില്‍. പ്രദേശത്തെ കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് തിങ്കളാഴ്ച പുലര്‍ച്ചെ മാട്ടുപ്പട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ രേഖപ്പെടുത്തി. മൂന്നാഴ്ചയ്ക്കുശേഷമാണ് ഇവിടെ താപനില വീണ്ടും പൂജ്യത്തിലെത്തുന്നത്.
സെവന്‍മല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളില്‍ കുറഞ്ഞ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുവീണു. ഇതോടെ ഇവിടേക്ക് വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്നു. വരുംദിവസങ്ങളില്‍ താപനില വീണ്ടും താഴുമെന്നാണ് സൂചന.
Next Story