തൃശ്ശൂര്‍: തൃശ്ശൂരില്‍ ഡിസോണ്‍ കലോത്സവ സംഘര്‍ഷത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകരെ ആംബുലന്‍സില്‍ കയറ്റിവിട്ടതിന്റെ പേരില്‍ തൃശൂര്‍ ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ കെ.ഒ. പ്രദീപിനെ സസ്‌പെന്‍ഡ് ചെയ്തു.

ചേരിതിരിഞ്ഞ് എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ സംഘര്‍ത്തിലേര്‍പ്പെട്ടപ്പോള്‍ അതൊഴിവാക്കാന്‍ വേണ്ടിയാണ് ആംബുലന്‍സില്‍ കയറ്റി നേതാക്കളെ മാറ്റിയത്. ഈ ആംബുലന്‍സ് എസ്എഫ്‌ഐക്കാര്‍ പിന്നീട് ആക്രമിച്ചിരുന്നു. പൊലീസ് ജീപ്പില്‍ നിന്ന് ആംബുലന്‍സിലേക്ക് കെഎസ്‌യു നേതാക്കളെ മാറ്റിയെന്ന പേരിലാണ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.