- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരയിടത്തുപാലം ജംക്ഷനില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരിച്ചത് കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ്
കോഴിക്കോട്: അരയിടത്തുപാലം ജംക്ഷനില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചതു. ഇന്നലെ വൈകിട്ട് നാലു മണിക്കാണു പാളയത്തുനിന്നും മാവൂരേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് അരയിടത്തുപാലം മേല്‍പ്പാലത്തില്‍ മറിഞ്ഞത്. 56 പേര്‍ക്കു പരുക്കേറ്റു. പലരുടെയും പരുക്കു ഗുരുതരമല്ലാത്തതിനാല്‍ ഇന്നലെ തന്നെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
കോഴിക്കോട് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതി ദേവദാസ് പിടിയില്‍, പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
പുതിയ സ്റ്റാന്‍ഡ് ഭാഗത്തേക്കു പാലം കയറി വരികയായിരുന്ന ബൈക്കും പാലം ഇറങ്ങുകയായിരുന്ന ബസുമാണു കൂട്ടിയിടിച്ചത്. ഇടിയില്‍ നിന്ത്രണം വിട്ട ബസ് പാലം തീരുന്നിടത്ത് റോഡിന് വലതുവശത്തേക്കാണു മറിഞ്ഞത്. ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് ബസ് ഉയര്‍ത്തി മാറ്റി റോഡ് വൃത്തിയാക്കി. ആറരയോടെയാണ് പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനായത്.