കൊച്ചി: തൃക്കാക്കരയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ പരിക്കേറ്റ എ എസ് ഐ ആരോഗ്യ നില തൃപ്തികരം. തൃക്കാക്കര എ എസ് ഐ ഷിബിയ്ക്കാണ് പരിക്കേറ്റത്. കേസില്‍ ഹിമാചല്‍ പ്രദേശ് സ്വദേശി ധനഞ്ജയിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ധനഞ്ജയിന്‍ മദ്യലഹരിയില്‍ അതിക്രമം നടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ എസ് ഐയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ പ്രതി ഒരു കല്ലെടുത്ത് എസ് ഐയുടെ തലയ്ക്കെറിയുകയായിരുന്നു. ചോര വാര്‍ന്ന നിലയില്‍ എ എസ് ഐയെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഏഴ് തുന്നലുണ്ട്.